Monday 31 August 2009

ചിക്കന്‍ മുളകിട്ടത്

ചിക്കന്‍ -1/2കിലോ

സവാള -2

തക്കാളി -1

ഇഞ്ചി -1/2 കഷ്ണം

വെളുത്തുള്ളി -4-5

മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍

മുളക്കുപൊടി -3 ടീസ്പൂണ്‍

ഉലുവ -10-15

വേപ്പില -2 തണ്ട്

മല്ലിയില കുറച്ച്

ഉപ്പ് ആവശ്യത്തിന്

വെളിച്ചണ്ണ 2 ടീസ്പൂണ്‍


പാചകരീതി:

കുക്കറില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് സവാള ഇട്ടു നന്നായി വഴറ്റുക.

brown നിറമായാല്‍ ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ഇട്ടു വഴറ്റുക.

നന്നായി മൂത്തുവന്നാല്‍ തക്കാളിയും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക.

 ഇതിലേക്ക് മുള്‍ക്ക് പൊടിയും ഉലുവയും മല്ലിയിലയും ഉപ്പും ചിക്കനും   ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

മൂടി വെച്ച് 3 വിസില്‍ വരുത്തുക.

മുകളില്‍ അല്പം മല്ലിയില വിതറാം


പൈനാപ്പിള്‍ പുഡിഗ്ഗ്

പൈനാപ്പിള്‍ -3 കപ്പ്


പഞ്ചസാര -11/2 കപ്പ്


മില്‍ക്ക്മെയിട്(MILKMAID)-1 ടിന്‍


ചൈനാഗ്രാസ് കുതിര്‍ത്തത് -6ഗ്രാം


വെള്ളം ആവശ്യത്തിന്

പാചകരീതി:

ഒരു പാനില്‍ പൈനാപ്പിള്‍+പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക.


പഞ്ചസാര പാനിയില്‍ പൈനാപ്പിള്‍ നന്നായി ചേരണം.


ചൈനാഗ്രാസ് കുതിര്‍ത്തത് നന്നായി ഉരുക്കുക.


വേറോരു പാനില്‍ മില്‍ക്ക്മെയിടും വെള്ളവും നന്നായി മിക്സ് ചെയ്യുക.


ഇതിലേക്ക് ഉരുക്കിയ ചൈനാഗ്രാസ് ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക.


ചൂടാറിയാല്‍ ഒരു പാത്രത്തിലേക്ക് അല്പം ഒഴിക്കുക.


ഇതിനു മുകളിലായി പൈനാപ്പിള്‍+പഞ്ചസാര മിശ്രിതം ചേര്‍ക്കുക.


ബാക്കിയുള്ള മില്‍ക്ക്മെയിട് ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കുക.

Saturday 29 August 2009

ചിക്കന്‍ റോള്‍



മസാലക്കൂട്ട്:

ചിക്കന്‍ -1/2 കിലൊ

സവാള - 2

പച്ചമുളക് - 3-4

വെളുത്തുള്ളി - 2-3

ഇഞ്ചി -1/2 കഷ്ണം

മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍

വേപ്പില -2 തണ്ട്

വെളിച്ചണ - 2-3 സ്പൂണ്‍

മല്ലിയില കുറച്ച്

ഉപ്പ്


ദോശ ക്കൂട്ട്:

മൈദ -1/2 കപ്പ്

മുട്ട -1

ഉപ്പ്

വെള്ളം ആവശ്യത്തിന്

മുട്ട -4

ബ്രഡ് പൊടി(bread crumbs)

വെള്ളിച്ചണ ആവശ്യത്തിന്

പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ചേര്‍ത്തു വേവിക്കുക.

ഒരു പാത്രത്തില്‍ അല്പം വെളിച്ചണ ഒഴിക്കുക.

ചൂടായ വെളിച്ചണയിലെക്കു സവാള ഇടു വഴറ്റുക.

സവള brown നിറമായാല്‍ അതിലേക്കു പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.

നന്നായി വഴറ്റുക.

വേവിച്ച ചിക്കന്‍+ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക.

അടുപ്പില്‍ നിന്നും വാങ്ങുക.

മൈദ+മുട്ട+ഉപ്പ് ആവശ്യത്തിനു വെള്ളം ഉപയോഗിച്ച് കലക്കുക.

ഓരു പാന്‍ അടുപ്പില്‍ വെച്ച് കുറെശേ ഒഴിച്ച് ദോശ ഉണ്ടാക്കുക.

ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു അറ്റം ഒട്ടിക്കുക.

ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി ബ്രഡ്ക്രംസില്‍ മുക്കി ഓയില്‍ പൊരിച്ചെടുക്കുക.

ഇതു റ്റൊമാറ്റൊ സൊസിനൊപ്പം കഴിക്കാം.

Thursday 27 August 2009

ദോശ



പച്ചരി - ഒരു ലിറ്റര്‍

പരിപ്പ് - അര ലിറ്റര്‍

ഉഴുന്ന് - അര ലിറ്റര്‍

ഉലുവ - കുറച്ച്

പാചകരീതി:

ഇവ എല്ലാം കുതിര്‍ത്തു അരച്ചെടുക്കുക.

8 മണിക്കൂര്‍ കഴിഞ്ഞു ഉപ്പ് ചേര്‍ക്കുക.

ഒരു തവ ചൂടക്കി കുറച്ചു എണ്ണ തടവുക.

അതിലേക്കു ഒരു കയില്‍ മാവു ഒഴിച്ച് ചുറ്റിക്കുക.

മൂടി വെച്ച് വേവിക്കാം.

ദോശ റെഡി.

ചൂടോടെ കഴിക്കാം.

വെള്ളപ്പം



പച്ചരി -ഒരു ഗ്ലാസ് (കുതിര്‍ത്തത്)

ചോര്‍ -കുറച്ച്

തേങ്ങ -അര മുറി

യ്യീസ്റ്റ്

ഉപ്പ് ആവശ്യത്തിന്.

നെയ്യ് ആവശ്യത്തിന്.

പാചകരീതി:

ഇവ മൂന്നും (1,2,3) മഷി രൂപത്തില്‍ നന്നായി അരക്കുക.

ഇതിലേക്കു അല്പം യ്യീസ്റ്റ് ചേര്‍ക്കുക.

8 മണിക്കൂറിനു ശേഷം അല്പം ഉപ്പ് ചേര്‍ക്കുക.

 ഒരു തവ ചൂടാക്കി അല്പം നെയ്യ് തടവി അതിലേക്കു മാവ് ഒഴിച്ച് മൂടി വെക്കുക.

ചൂടൊടെ ചിക്കന്‍ കറി കൂട്ടി കഴിക്കാം.