Sunday 13 September 2009

ANDRA CHILLY CHICKEN

1.ചിക്കന്‍-1/2കിലോ

2.ഉപ്പ്

3.ഇഞ്ചി,വെളുത്തുള്ളി-1-2റ്റീസ്പൂണ്‍

4.നാരങ്ങാനീര്-2റ്റീസ്പൂണ്‍

5.വറ്റല്‍ മുളക്=8-10

6.വേപ്പില-2തണ്ട്

7.അരി-2റ്റീസ്പൂണ്‍

8.തൈര്-3റ്റീസ്പൂണ്‍

9.മൈദ-5റ്റീസ്പൂണ്‍

പാചകരീതി:

1+2+4 അര മണിക്കൂര്‍ മാറ്റി വെക്കുക

3+7+5 അരച്ച് കുഴബ് രൂപത്തില്‍ ആക്കുക+തൈര്+ഉപ്പ് ഇവ ചേര്‍ത്ത് മാറ്റി വെച്ച ചിക്കനില്‍ പുരട്ടുക.

ഒരോ പീസ് ചിക്കനും മൈദയില്‍ മുക്കി വെളിച്ചണ്ണയില്‍ പൊരിച്ചെടുക്കാം

ചൂടോടെ വിളംബാം

സ്പെഷ്യല്‍ ചെമ്മീന്‍ റോസ്റ്റ്

ചെമ്മീന്‍-1/2കിലോ

സവാള-2

ഇഞ്ചി-1/2കഷ്ണം

വെളുത്തുള്ളി-3-4

കടുക്-1/2ടീസ്പൂണ്‍

ജീരകം-1/2ടീസ്പൂണ്‍

പുളിവെള്ളം-3ടീസ്പൂണ്‍

തേങ്ങയുടെ പാല്‍-1/2കപ്പ്

മുളക്പൊടി-11/2ടീസ്പൂണ്‍

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

പചമുളക്-2-3

ഉപ്പ്

പാചകരീതി:

ചെമ്മീന്‍+ഉപ്പ്+മഞ്ഞള്‍പൊടി ചേര്‍ത്ത് 1/2 മണിക്കൂര്‍ മാറ്റി വെക്കുക.

ഇതു പകുതി വേവില്‍ വറുത്ത് കോരുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു വഴറ്റുക.

brown നിറമായാല്‍ ഇഞ്ചി വെളുത്തുള്ളി+പച്ചമുളക് പെയ്സ്റ്റ് ഇട്ടു നന്നായി വഴറ്റുക.

ഇതിലേക്ക് കടുക് പൊടിച്ചത്+ജീരകം+പുളിവെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.

മുളക്പൊടി+ഉപ്പ് ഇട്ടു നന്നായി തിളപ്പിക്കുക.

ഇതിലേക്ക് തേങ്ങയുടെ പാല്‍ ഒഴിച്ച് അതിലേക്ക് ചെമ്മീന്‍ ഇട്ടു വറ്റിക്കുക.

നന്നായി കുറുകണം.

സ്പെഷ്യല്‍ ചെമ്മീന്‍ പൊരിച്ചത്

ചെമ്മീന്‍-1/4കിലോ

മുളക്പൊടി-2ടീസ്പൂണ്‍

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

നാരങ്ങാനീര്-2സ്പൂണ്‍

ഉപ്പ്

തൈര്-11/2ടീസ്പൂണ്‍

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1ടീസ്പൂണ്‍

ഓയില്‍

പാചകരീതി:

മീന്‍+മുളക്പൊടി+മഞ്ഞള്‍പൊടി+ഉപ്പ്+ഇഞ്ചി+വെളുത്തുള്ളി+നാരങ്ങാനീര്+ തൈര്-പുരട്ടി 1/2 മണിക്കൂര്‍ മാറ്റി വെക്കുക.

ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഓയില്‍ ഒഴിക്കുക.

ചൂടായ ഓയിലേക്ക് മീന്‍ ഇട്ടു ഫ്രൈ ചെയ്യുക.

ഇതു ചോറിലേക്കും ചപ്പാത്തിലേക്കും കഴിക്കാം.

Thursday 10 September 2009

bengali ഫിഷ് കറി

ദശകട്ടിയുള്ള മീന്‍-1/2കിലോ

നാരങ്ങയുടെ നീര്-2ടീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2ടീസ്പൂണ്‍

സവാള-2

വറ്റല്‍ മുളക്-5

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-2ടീസ്പൂണ്‍

കടുക് പെയ്സ്റ്റ്-1ടീസ്പൂണ്‍

മുളക്പൊടി-2ടീസ്പൂണ്‍

മല്ലിപൊടി-11/2ടീസ്പൂണ്‍

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

വെള്ളം-1കപ്പ്

കടുക്-1/2ടീസ്പൂണ്‍

ഓയില്‍ -3ടീസ്പൂണ്‍

ഉപ്പ്


പാചകരീതി:

മീന്‍+നാരങ്ങാനീര്+മഞ്ഞള്‍പൊടി+ഉപ്പ് -1/2മണിക്കൂര്‍ മാറ്റി വെക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് മീന്‍ ഫ്രൈ ചെയ്യുക.(shallow fry)

അതെ ഓയില്‍ കടുക്+1/2ടീസ്പൂണ്‍ സവാള+മുളക്+bay leaf ഇട്ടു പൊട്ടിക്കുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക.

brown നിറമായാല്‍ സവാള ഇട്ടു വഴറ്റുക.

ഇതിലേക്ക് കടുക് പെയ്സ്റ്റ്+മുളക്പൊടി+മല്ലിപൊടി+മഞ്ഞള്‍പൊടി+ഇട്ടു ഓയില്‍ പിരിഞ്ഞു വരുന്ന വരെ വഴറ്റുക.

ഇതിലേക്ക് വെള്ളം+ഉപ്പ് ചേര്‍ത്ത് വഴറ്റുക.

തിളച്ചാല്‍ മീന്‍ ഇട്ടു കുറുകുന്നതു വരെ വഴറ്റുക.

ഇതു അല്പം എരിവുള്ള കറിയാകുന്നു.



വഴുതനങ്ങ കറി

വഴുതനങ്ങ -4

സവാള-1

പച്ചമുളക്-2-3

ഇഞ്ചി-ചെറിയ കഷ്ണം

വെളുത്തുള്ളി-2

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

മുളക്പൊടി-11/2ടീസ്പൂണ്‍

ഓയില്‍-2ടീസ്പൂണ്‍

കടുക്-ആവശ്യത്തിന്

വേപ്പില-2 തണ്ട്

ഉപ്പ്

തക്കാളി അരച്ചത്

പാചകരീതി:

ഒരു പാത്രത്തില്‍ എണ്ണ ഒഴിക്കുക.

ചൂടായ എണ്ണയിലേക്ക് കടുകിട്ടു പൊട്ടിക്കുക.

പിന്നീട് 2,3,4,5,10 എന്നിവ ഇട്ടു ഇളക്കുക.

സവാള തവിടു നിറമായാല്‍

തക്കാളി അരച്ചതും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് 1,6,7,11 ചേര്‍ത്തിളക്കുക.

 നന്നായി വഴറ്റുക.

അല്പം എണ്ണയും വേപ്പിലയും മുകളില്‍ വിതറാം.

വഴുതനങ്ങ കറി റെഡി.

Sunday 6 September 2009

ചില്ലി ചിക്കന്‍

ചിക്കന്‍-1/2കിലോ

സവാള-2

പച്ചമുളക്-2

ഇഞ്ചി-1/2കഷ്ണം

വെളുത്തുള്ളി-6-7

സൊയാസൊസ്-2റ്റീസ്പൂണ്‍

കാപ്സീകം-2

കോണ്‍ഫ്ലവര്‍-11/2റ്റീസ്പൂണ്‍

കറുപ്പ് കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍

മുട്ട-1

redചില്ലി സോസ്-2റ്റീസ്പൂണ്‍

ചിക്കന്‍ സ്റ്റോക്ക്/വെള്ളം

ഓയില്‍‌-2/3റ്റീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്


പാചകരീതി:

ചിക്കന്‍+1 റ്റീസ്പൂണ്‍ കോണ്‍ഫ്ലവര്‍+കുരുമുളക് പൊടി+മുട്ട ചേര്‍ത്ത് വേക്കുക.

ഒരു പാത്രത്തില്‍ അല്പം ഓയില്‍ ഒഴിച്ച് ചിക്കന്‍ DEEP ഫ്രൈ ചെയ്യുക

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച്  ഇഞ്ചി ,വെളുത്തുള്ളി, ഇട്ടു വഴറ്റുക.

ഇതിലേക്ക്പച്ചമുളക്, സവാള+കാപ്സീക്കം       എല്ലാ   സോസുകളും +1/2 കപ്പ് ചിക്കന്‍ സ്റ്റോക്കും ചിക്കന്‍ ഫ്രൈട് പീസും ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക..

ഗ്രേവി കുറുകാന്‍ അല്പം കോണ്‍ഫ്ലവര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ മിക്സ് ചെയുക.

ചില്ലി ചിക്കന്‍ റെഡി

സ്പെഷ്യല്‍ മട്ടന്‍ കറി

മട്ടന്‍-1/2 കിലോ

സവാള-2

തക്കാളി-2

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1ടീസ്പൂണ്‍

കുരുമുളക് പൊടി-2ടീസ്പൂണ്‍

പച്ചമുളക്-2-3

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

മുളക്പൊടി-1ടീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ്-1

ഉലുവ-1/2ടീസ്പൂണ്‍

നെയ്യ്-1/4 കപ്പ്

തുവരപരിപ്പ്-1/4 കിലോ

മൈസൂര്‍ പരിപ്പ്-1/4 കിലോ

ഗരം മസാല പൊടി-11/2ടീസ്പൂണ്‍

പെരിംജീരകം-1/2ടീസ്പൂണ്‍

മല്ലിയില,പുതീന

വേപ്പില

ഉപ്പ് ആവശ്യത്തിന്


പാചകരീതി:

പരിപ്പ് കുതിര്‍ക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു വഴറ്റുക.

BROWN നിറമായാല്‍ ഇഞ്ചി.വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ക്കുക.

നന്നായി വഴറ്റിയാല്‍ തക്കാളി ഇട്ടു വഴറ്റുക.

ഇതിലേക്ക് കുരുമുളക് പൊടി +പ്ച്ചമുളക്+മഞ്ഞള്‍പൊടി+മുളക്പൊടി+തുവരപരിപ്പ്+മൈസൂര്‍ പരിപ്പ് എന്നിവ ഇട്ടു നന്നായി വഴറ്റുക.

ഇതിലേക്ക് ഉരുളന്‍ കിഴങ്ങ് +ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളവും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.

ഇതില്‍ നിന്നും മട്ടന്‍ മാറ്റി വെക്കുക.

ഇതിലേക്ക് തക്കാളിയും പൊതീനയും ചേര്‍ത്ത് വേവിക്കുക.

ചൂടാറിയാല്‍ അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കൂക.

ഒരു പാത്രത്തില്‍ ഈ അരവും മട്ടനും ചേര്‍ത്ത് ഇളക്കി മൂടി വെച്ച് വേവിക്കാം.


മല്ലിയിലയും വേപ്പിലയും ഇട്ടു അടുപ്പില്‍ നിന്നും വാങ്ങുക.

Saturday 5 September 2009

തക്കാളി കറി

തക്കാളി -2

പച്ചമുളക്-2-3

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

വെളിച്ചണ്ണ-2ടീസ്പൂണ്‍

കടുക്-1ടീസ്പൂണ്‍

തേങ്ങയുടെ പാല്‍-1/4കപ്പ്

ഉപ്പ്

വേപ്പില-2തണ്ട്

പാചകരീതി:

ചീനചട്ടിയില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് കടുക് താളിക്കുക.

ഇതിലേക്ക് വേപ്പില ഇട്ടു വഴറ്റുക.

ഇതിലേക്ക് തക്കാളിയും മഞ്ഞള്‍പൊടിയും പചമുളക്കും ഉപ്പും ചേര്‍ത്തു വെണ്ണ പോലെ ആക്കുക.

തേങ്ങാപാല്‍ ഒഴിച്ച് പതപ്പിക്കുക.

ഇതു വളരെ എളുപ്പവും രുച്ചിയുമുള്ള കറിയാകുന്നു.

ചീര കറി

ചീര -1കെട്ട്

പരിപ്പ്-3ടീസ്പൂണ്‍

തേങ്ങ-1/4കപ്പ്

ചെറിയ ഉള്ളി-2-3

പചമുളക്-2

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

വെളിച്ചണ്ണ-2ടീസ്പൂണ്‍

കടുക്-1ടീസ്പൂണ്‍

വറ്റല്‍ മുളക്-2-3

വേപ്പില-2 തണ്ട്

ഉപ്പ്

പാചകരീതി:

ഒരു പാത്രത്തില്‍ പരിപ്പ്+മഞ്ഞള്‍പൊടി+ഉപ്പ്+വേവികുക.

ഇതിലേക്ക് അരിഞ്ഞു വെച്ച ചീര ഇട്ടു വേവിക്കുക.

തേങ്ങയും ഉള്ളിയും ചേര്‍ത്ത് അരക്കുക.

ഈ മിശ്രിതം വേവിച്ച ചീരയിലേക്ക് ഒഴിക്കുക.

പതപ്പിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് കടുക് താളിക്കുക.

ഇതിലേക്ക് വറ്റല്‍മുളകും വേപ്പിലയും ചേര്‍ത്ത് ഇളക്കുക.

ഇതു കറിയിലേക്ക് ഒഴിച്ച് മൂടി വെക്കുക.

ചീര കറി റെഡി.

വെള്ളരി കറി

വെള്ളരി -1/4കിലോ

പരിപ്പ്-3 ടീസ്പൂണ്‍

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

പചമുളക്-2(നടുകെ കീറിയത്)

തേങ്ങ-1/4 കപ്പ്

ചെറിയ ഉള്ളി-3-4

ഉപ്പ് ആവശ്യത്തിന്

വെള്ളം-1/4കപ്പ്


തൂമിക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

വെളിച്ചണ്ണ -2ടീസ്പൂണ്‍

തൂമിക്കാന്‍  ആവശ്യാനുസരണം:

വറ്റല്‍ മുളക് 3-4

വേപ്പില -2തണ്ട്


പാചകരീതി:

കുക്കറില്‍ ആദ്യം പരിപ്പ്+മഞ്ഞള്‍പൊടി+ഉപ്പ്+മുളക് എന്നിവ ഇട്ടു വെള്ളം ഒഴിച്ച് 2 വിസില്‍ വരുത്തുക.

ഇതിലേക്ക് വെള്ളരി ചേര്‍ത്ത് 1 -2 വിസില്‍ വരുത്തുക.

നന്നയി ഉടക്കുക.

ഇതിലേക്ക് അരച്ച തേങ്ങ ചേര്‍ക്കുക.

പതപ്പിക്കുക.

ഒരു പാനില്‍ അല്പം വെളിചണ്ണ ഒഴിച്ച് അതിലേക്ക് അല്പം കടുകിട്ടു പൊട്ടിയാല്‍ വറ്റല്‍ മുളകും വേപ്പിലയും ചേര്‍ത്ത് പതപ്പിച്ച കറിയിലേക്ക് ഒഴിക്കുക.

Wednesday 2 September 2009

ചിക്കന്‍ പെപ്പര്‍ കറി

ചിക്കന്‍ -1/2കിലോ

സവാള-3

തക്കാളി-2

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1/2:/1/2ടീസ്പൂണ്‍

പച്ച കുരുമുളക് പേസ്റ്റ്-ആവശ്യാനുസരണം

മല്ലിപൊടി-11/2ടീസ്പൂണ്‍

മഞ്ഞള്‍പൊടി -1/4ടീസ്പൂണ്‍

ഗരം മസാല-1/2ടീസ്പൂണ്‍

വേപ്പില-2തണ്ട്

ഉപ്പ് ആവശ്യത്തിന്

ഓയില്‍-2ടീസ്പൂണ്‍


പാചകരീതി:

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് സവാള ഇട്ടു വഴറ്റുക.

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് +പച്ച കുരുമുളക്+മല്ലി പൊടി+മഞ്ഞള്‍ പൊടി+തക്കാളി+ചിക്കന്‍+വേപ്പില+ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

 കുറുകി വന്നാല്‍ മല്ലിയില ഇട്ടു വിളംബാം.

പഞ്ചാബി ചിക്കന്‍ മസാല

ചിക്കന്‍ -1/2 കിലോ

സവാള -3

തക്കാളി -3

തൈര് -1/2 കപ്പ്

മുളകുപൊടി-3ടീസ്പൂണ്‍

മഞ്ഞള്‍പൊടി-1/4ടീസ്പൂണ്‍

ഇഞ്ചി-1ടീസ്പൂണ്‍

വെളുത്തുള്ളി-1ടീസ്പൂണ്‍

ഗരം മസാല-1/2ടീസ്പൂണ്‍

ഏലക്ക-2

ഗ്രാബൂ-2

മല്ലി ഇല-കുറച്ച്

വേപ്പില-2 തണ്ട്

ഉപ്പ് ആവശ്യത്തിന്

ഓയില്‍ -2ടീസ്പൂണ്‍


പാചകരീതി:

ചിക്കന്‍+തൈര്+ഇഞ്ചി+വെളുത്തുള്ളി+21/2ടീസ്പൂന്‍ മുളകുപൊടി+മല്ലിയില+ഉപ്പ്+ചേര്‍ത്തു 1/2 മണിക്കൂര്‍ മാറ്റിവെക്കുക.

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് സവാള ഇട്ടു വഴറ്റുക.

സവാള ചുവന്ന നിറമായാല്‍ തക്കാളി ഇട്ടു മഷി രൂപത്തില്‍ വഴറ്റി എടുക്കുക.

ഇതിലേക്ക് 1/2ടീസ്പൂണ്‍ മുളകുപൊടി,മല്ലിപൊടി,ഗ്രാബൂ,ഏലക്ക ഇട്ടു വഴറ്റുക.

ചൂടാറിയാല്‍ നല്ലവണ്ണം അരച്ചു വെക്കുക.

ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം ഓയില്‍ ഒഴിച്ച് അരച്ചു വെച്ച അരപ്പ് ഒഴിക്കുക.

ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.

അല്പം (1ടീസ്പൂണ്‍)വെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക.

മല്ലിയില ഇട്ടു വിളബാം.

ഇതു പൊറാട്ട ചപ്പാത്തിയുടെ കൂടെ വിളംബാം.




Tuesday 1 September 2009

കേബേജ് തോരന്‍

കേബേജ് -1/2കിലൊ

തേങ്ങ -1/2മുറി

ചെറിയ ഉള്ളി-6-7

പച്ചമുളക് -3-4

വേപ്പില - 2തണ്ട്

വെളിച്ചണ്ണ -2ടീസ്പൂണ്‍

കടുക് തൂമിക്കാന്‍ ആവശ്യത്തിന്

പാചകരീതി:


പാനില്‍ വെളിച്ചണ്ണ ഒഴിക്കുക.

ചൂടായ വെളിച്ചണ്ണയിലേക്ക് കടുകിട്ടു പൊട്ടിക്കുക.

ഇതിലേക്ക് കറിവേപ്പിലയും ഇട്ടു വഴറ്റുക.

തേങ്ങയും പച്ചമുളകും ഉള്ളിയും ചേര്‍ത്ത് അരക്കുക.

അരവ് വെളിച്ചണ്ണയിലേക്ക് ഇട്ടു നന്നായി വഴറ്റുക.

ഇതിലേക്ക് അരിഞ്ഞു വെച്ച കേബേജും ഉപ്പും ചേര്‍ത്തു ഇളക്കുക.

 മൂടി വെച്ച് വേവിക്കാം.

കേബേജ് തോരന്‍ റെഡി.

പഴം പൊരി

പഴം  -1കിലോ

മൈദ/അരിപൊടി -1/4:1/4

മുട്ട-1

ഉപ്പ് ആവശ്യത്തിന്

വെള്ളിച്ചണ്ണ പൊരിക്കാന്‍ ആവശ്യത്തിന്

വെള്ളം

പാചകരീതി:

മൈദ/അരിപൊടി+മുട്ട+ഉപ്പ്+വെള്ളം ഉപയോഗിച്ച് നന്നായി കലക്കുക.





പഴം ചെറിയ  കഷ്ണങ്ങളാക്കുക



മുറിച്ച പഴം മാവില്‍ മുക്കി വെള്ളിച്ചണ്ണയില്‍ പൊരിക്കുക.








പഴം  പൊരി റെഡി.

മൈദ മാത്രമായും ഉപയോഗിക്കാം

കേരറ്റ് ഹല്‍വ

പാല്‍ -1 ലിറ്റര്‍

കേരറ്റ് -1/4 കിലോ

ഏലക്ക പൊടി -1 ടീസ്പൂണ്‍

നെയ്യ് -2 സ്പൂണ്‍

പഞ്ചസാര(ശര്‍ക്കര) -ആവശ്യത്തിന്

കിസ്മിസ്/അണ്ടിപരിപ്പ് -50ഗ്രാം

പാചകരീതി:

പാല്‍+കേരറ്റ്+പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.

കുറികി വന്നാല്‍ ഏലക്കയും കിസ്മിസും ചേര്‍ത്തിളക്കുക.

നന്നായി കുറുകിയാല്‍ അടുപ്പില്‍ നിന്നും വാങ്ങുക.

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് ഇട്ടു വഴറ്റുക.

ഈ കൂട്ട് കുറുകിയ പാലിലേക്ക് ഒഴിക്കുക.

കേരറ്റ് ഹല്‍വ റെഡി.