Tuesday 20 July 2010

chappathi




ആട്ട-1 കപ്പ്

ഉപ്പ്

ഓയില്‍ (optional)

പാചകരീതി:

ചെറു ചൂടു വെള്ളം+ആട്ട+ഉപ്പ്   ഇവ നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.(10 മിനിറ്റ്)

നല്ലവണ്ണം കുഴച്ച് ചെറിയ ബോളുകളാക്കുക.

ചപ്പാത്തി ബോടില്‍ അല്പം ആട്ട വിതറി അതില്‍ ഓരൊ ബോളും വെച്ച്
പരത്തി എടുക്കുക.











ഒരു തവ ചൂടാക്കി അതില്‍ ഇട്ടു ചുട്ടെടുക്കുക.








Prawns Biriyani

ചെമ്മീന്‍ 1/2കിലോ

ബസ് മതി അരി-2 ക്ലാസ്

സവാള-6

തക്കാളി-3 വലുത്

പചമുളക്-3-4

ഇഞ്ചി,വെളുത്തുള്ളി-2 റ്റീസ്പൂണ്‍

തൈര്-2റ്റീസ്പൂണ്‍

ഗരം മസാല-11/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഉപ്പ്

നെയ്യ്

ഓയില്‍

മല്ലിയില

കേരറ്റ്-1

ഗ്രീന്‍ പീസ്-10

ലെമണ്‍ ജൂസ്-2


പാചകരീതി:

ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അല്പം സവാള ഇട്ടു Brown നിറമാക്കുന്നതു വരെ വഴറ്റുക.

ഇതിലേക്ക് അല്പം നട്ട്സ് ഇട്ടു വഴറ്റുക.

ഇതു നെയ്യില്‍ നിന്നും മാറ്റി വെക്കുക.

ചെമ്മീന്‍ നല്ലവണ്ണം കഴുകി വെക്കുക.

ചെമ്മീന്‍+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് വെക്കുക.

ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം ഓയില്‍ ഒഴിച്ച് മീന്‍ 3/4 ഫ്രൈ ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍+നെയ്യ്+സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.

brown നിറമായാല്‍ അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

എണ്ണ പിരിഞ്ഞു വരും ബോള്‍ അതിലേക്ക് തക്കാളി ഇട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.

+ഉപ്പ്+ഗരം മസാല+മല്ലിയില +തൈര്+ഇട്ടു വഴറ്റുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീന്‍ ഇട്ടു 5 മിനിറ്റ് മൂടി വെക്കുക.

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.

ഇതിലേക്ക് കേരറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇടുക

+ഗ്രീന്‍ പീസ്+ഗരം മസാല+ഉപ്പ്+മല്ലിയില ഇട്ടു വെള്ളം തിളക്കുംബോള്‍ അരി ഇട്ടു വേവിക്കുക.

3/4 വേവില്‍ ഊറ്റി വെക്കുക.

Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് ആദ്യം ചെമ്മീന്‍ മസാല ഇടുക.

ഇതിനു മുകളിലായി അല്പം Rice ഇട്ടു അതിനു മുകളില്‍ അല്പം ലെമണ്‍ ജൂസ് ഒഴിച്ച് അല്പം ഗരം മസാലയും ചേര്‍ക്കുക.

ഇതു പോലെ ബാക്കി മസാലയും ചോറും ഇടുക.

ഇതിനു മുകളില്‍   അല്പം മല്ലിയില വിതറാം.

ഒരു മൂടി കൊണ്ട് മൂടി വെക്കുകയോ അല്ലങ്കില്‍ ഫോയില്‍ പെപ്പര്‍ കൊണ്ട് മുകള്‍ ബാഗം മൂടുകയോ ചെയ്യാം

10 മിനിറ്റിനു ശേഷം വിളംബാം.

മുകളില്‍ സവാള,നട്ട്സ്  വറുത്തതും ഇട്ടു വിളംബാം.

Macroni with Chicken

macroni നമ്മുക്ക് ചിക്കനും ബീഫും  മിന്‍സ് മീറ്റ് കൊണ്ടും നല്ല ടിഷസുകളും ഉണ്ടാകാം.ഇവിടെ ഞാന്‍ ചിക്കനും മക്രോണിയുമാണ് ഉണ്ടാക്കുന്നത്.ഇത് വളരെ എളുപ്പമാണ്.



മക്രോണി-1 paccket

ചിക്കന്‍-1

സവാള-2

തക്കാളി-1 വലുത്

പചമുളക്-3

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-11/2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-11/2റ്റീസ്പൂണ്‍

മല്ലിപൊടി-1റ്റീസ്പൂണ്‍

കുരുമുളക്പൊടി-1/2റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

ഉപ്പ്

മല്ലിയില

ഓയില്‍

പാചകരീതി:

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള ഇട്ടു brown നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്തിളക്കുക.

എണ്ണ പിരിഞ്ഞു വരുംബോള്‍ തക്കാളി+പചമുളക്+മുളക്പൊടി+മഞ്ഞള്‍പൊടി+മല്ലിപൊടി+ഉപ്പ്+ചിക്കന്‍+ഗരം മസാല+കുരുമുളക്പൊടി+മല്ലിയില അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.

ചിക്കന്‍ കറി റെഡി.

അല്പം വെള്ളം തിളപ്പിക്കുക.

+ഉപ്പ്+മക്രോണി.

നല്ലവണ്ണം വെന്ദു കഴിഞ്ഞാല്‍ ചിക്കന്‍ കറിയിലേക്ക് മിക്സ് ചെയ്യുക.

നല്ലവണ്ണം മിക്സ് ചെയ്യുക

Ginger Chicken

Ginger Chicken  നമ്മുക്ക് 2 type ല്‍ ഉണ്ടാക്കാം...വളരെ എളുപ്പവും കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ട്ടപെടുന്ന ഒരു ഐറ്റവുമാണ്......

ചിക്കന്‍-1/2 കിലോ

സവാള-2

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

തക്കാളി-1

സൊയാസോസ്-2റ്റീസ്പൂണ്‍

കോണ്‍ഫ്ലവര്‍-2റ്റീസ്പൂണ്‍

പചമുളക്-2

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഗരം മസാല-11/2റ്റീസ്പൂണ്‍

മല്ലിയില

വേപ്പില

കുരുമുളക്പൊടി-2റ്റീസ്പൂന്‍

സ്വര്‍ക്ക-2റ്റീസ്പൂണ്‍

ചില്ലിസോസ്-1റ്റീസ്പൂണ്‍(optional)

വെള്ളം ആവശ്യത്തിന്

ഓയില്‍

ഉപ്പ്

പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+സോയാസോസ്+കോണ്‍ഫ്ലവര്‍+ഉപ്പ്-20 മിനിറ്റ് വെക്കുക.

മല്ലിയില+വേപ്പില+സവാള+ഇഞ്ചി+തക്കാളി ഒരു ബ്ലണ്ടറില്‍ ഇട്ടു അരചെടുക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച്  ചിക്കന്‍ ഷാലോ  ഫ്രൈ ചെയ്യുക.
ഇതെ ഓയിലില്‍  ഇഞ്ചി+വെളുത്തുള്ളി +അരച്ച് വേചിരിക്കുന്ന പെയ്സ്റ്റ്+ഉപ്പ്
+കുരുമുളക് പൊടി+ചിക്കന്‍+അല്പം മല്ലിയില+ചില്ലിസോസ് ഒഴിച്ച് 5 മിനിറ്റ് കഴിഞ്ഞ് തീ അണക്കുക.

Ginger Chicken Ready...

ഇതെ സാധനങ്ങള്‍ ഉപയോഗിച്ച് വെറെ ഒരു രീതിയിലും ginger chicken ഉണ്ടാക്കാം.
അതു എങ്ങനെ എന്നു നമ്മുക്ക് നോക്കാം
പാചകരീതി:

ചിക്കന്‍+മഞ്ഞള്‍പൊടി+സ്വര്‍ക്ക+ഇഞ്ചി+വെളുത്തുള്ളി+ഉപ്പ്+കോണ്‍ഫ്ലവര്‍+20 മിനിറ്റ് വെക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്യുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള+പചമുളക്+ഇഞ്ചി+ നല്ലവണ്ണം ഇളക്കുക.

ഇതിലേക്ക് തക്കാളി+ഗരം മസാല+കുരുമുളക്പൊടി+ചിക്കന്‍+സോയാസോസ്+ചില്ലിസോസ് നല്ലവണ്ണം മിക്സ് ചെയ്യുക.


Ginger Chicken Ready...this s very easy method....

Monday 19 July 2010

Uluva Vilayichadu

ഉലുവ  ആരോഗ്യത്തിന് വളരെ നല്ലതാകുന്നു.പ്രതേകിച്ചും സ്ത്രീകള്‍ക്ക്....
ചൂടില്‍ നിന്നും രക്ഷ കിട്ടുവാനും ഉലുവ സഹായിക്കുന്നു......ഉലുവ പിഴിഞ്ഞും കുടിക്കുന്നവരുണ്ട്..... നിങ്ങള്‍ ഇതു പരീക്ഷിച്ചു നോക്കുക.. വളരെ എളുപ്പവും വളരെ നല്ല  ഒരു മരുന്നു മാകുന്നു....

ഉലുവ-1/4 കിലോ

തേങ്ങയുടെ പാല്‍-4

ശര്‍ക്കര-5-6 വലുത്

അരി പൊടി-1/2ക്ലാസ്സ്

പാചകരീതി:

ഉലുവ 1 ദിവസം മുഴുവന്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

നല്ലവണ്ണം വേവിക്കുക.

ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കുക.

നല്ലവണ്ണം വെന്ദ് വന്നാല്‍ അതിലേക്ക് 4 തേങ്ങയുടെ പാല്‍ ചേര്‍ത്ത് ചെറിയ
തീയില്‍ ഇളക്കി കുറിക്കി എടുക്കുക.

നല്ലവണ്ണം കുറുകി വരുംബോള്‍ അതിലേക്ക് അരി പൊടി അല്പം വെള്ളത്തില്‍ കലക്കി ഒഴിക്കുക.

നല്ലവണ്ണം മിക്സ് ചെയ്യുക.



Chicken Biriyani


ചിക്കന്‍-500ഗ്രാം

ബസ് മതി അരി-3 കപ്പ്


സവാള-8(ചെറുതായി മുറിച്ചത്)

തക്കാളി-4(ചെറുതായി മുറിച്ചത്)

ഇഞ്ചി-2 കഷ്ണം

വെളുത്തുള്ളി-12

പചമുളക്-7

ഗരം മസാല-11/2 റ്റീസ്പൂണ്‍

തൈര്-4 റ്റീസ്പൂണ്‍

നെയ്യ്-4റ്റീസ്പൂണ്‍

ലെമണ്‍ ജൂസ്-2

മല്ലിയില

 പുതീന

കറുകപട്ട-3

ഏലക്ക-3

ഉപ്പ്

അണ്ടി പരിപ്പ്-6-7

മുന്ദിരി-5-6

pineapple essence:2 drop


പാചകരീതി:

അരി 1/2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

ഇഞ്ചി,വെളുത്തുള്ളി +പചമുളക് നല്ലവണ്ണം അരക്കുക.

ചിക്കന്‍ നല്ലവണ്ണം കഴുകി വെക്കുക.

ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് സവാള ഇട്ടു Brown
നിറമാകുന്നതു വരെ വ്ഴറ്റുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.

നല്ലവണ്ണം ഇളക്കുക.

നല്ലവണ്ണം ഇളക്കി കഴിഞ്ഞാല്‍ അതിലെക്ക് തക്കാളി+1/4റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി+ഗരം മസാല+മല്ലിയില+പൊതീന+ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.

 ഒരു  ചുവടു കട്ടിയുള്ള പാത്രത്തില്‍ 1/2 റ്റീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് ഇട്ടു ചെറിയ തീയില്‍ വേവിക്കുക.

ചിക്കന്‍ വെന്ദു കഴിഞ്ഞാല്‍ +മസാലയിലേക് ഇട്ടു മിക്സ് ചെയ്യുക

Rice:

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പികുക.

ഇതിലേക്ക് കേരറ്റ്+ഗ്രീന്‍പീസ്+ഉപ്പ്+അല്പം ഗരം മസാല+pineapple
essence+മല്ലിയില+ ഇട്ടു വെള്ളം തിളച്ചാല്‍ അരിയിട്ടു 3/4 വേവില്‍ ഊറ്റി വെക്കുക.


Dum:

ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് മസാല കൂട്ട് ഇട്ടു അതിനു മുകളില്‍ അല്പം rice+ലെമണ്‍ ജൂസ്+ഗരം മസാല+മല്ലിയില+ചിക്കന്‍ മസാല+riceലെമണ്‍ ജൂസ്+മല്ലിയില

പാത്രം അടച്ച് വെച്ച് ദം ഇടുക.(10 മിനിറ്റ്)

Serve with pickle and youghurt.

Sunday 11 July 2010

Muringaka curry

മുരിങ്ങക്ക-2

പരിപ്പ്-1/4 ക്ലാസ്സ്

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

മുളക്പൊടി-1/4റ്റീസ്പൂണ്‍

ഉപ്പ്

തേങ്ങ-1/2 കപ്പ്

ചെറിയ ഉള്ളി-3

വെളിച്ചണ്ണ

കട്ക്

വറ്റല്‍ മുളക്-2

വേപ്പില


പാചകരീതി:

ഒരു പാത്രത്തില്‍ പരിപ്പ്+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ്+മുരിങ്ങക്ക ഇട്ടു
നല്ലവണ്ണം വേവിക്കുക.

തേങ്ങ+ചെറിയ ഉള്ളി+അല്പം വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരക്കുക.

(അല്പം വെള്ളതോടെ അടിക്കാം)

വേവിച്ച് വെച്ച മുരിങ്ങകയിലേക്ക് ഒഴിക്കുക.

5 മിനിറ്റ് അടുപ്പില്‍ വെച്ച് പതപ്പിക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കട്ക്+വറ്റക് മുളക്+വേപ്പില ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കുക.

മുരിങ്ങക്ക കറി റെഡി....

Vegetable(ഗ്രീന്‍ പീസ്) Cutlet

ഗ്രീന്‍ പീസ്-1 ക്ലാസ്സ്

സവാള-1

പചമുളക്-2

ഇഞ്ചി,വെളുത്തുള്ളി-1/2:1/2 റ്റീസ്പൂണ്‍

മല്ലിയില

ഉപ്പ്

ഓയില്‍

ഗരം മസാല-1റ്റീസ്പൂണ്‍

നല്ലജീരകം-1/4റ്റീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ്-1 വലുത്

കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍

മുട്ട-2

ബ്രഡ് ക്രം സ്-1/2 കപ്പ്

പാചകരീതി:

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നല്ലവണ്ണം വാട്ടിയെടുക്കുക.

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി +പചമുളക്+മല്ലിയില+ജീരകം പൊടിച്ചത്+ഗരം മസാല+കുരുമുളക് പൊടി+ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്ത്  വെക്കുക.

+ഉപ്പ്

ഉരുളന്‍ കിഴങ്ങ്+ഉപ്പ് നല്ലവണ്ണം വേവിക്കുക.

ഈ കൂട്ടിലേക്ക് ഉരുളന്‍ കിഴങ്ങ് ഇട്ടു മിക്സ് ചെയ്ത് തണുക്കാന്‍ വെക്കുക.

അല്പം എടുത്ത് കൈയില്‍ വെച്ച് കട്ട്ലറ്റ് രൂപത്തില്‍ ആക്കുക.











മുട്ട നല്ലവണ്ണം പതപ്പിക്കുക.

കട്ട്ലറ്റ് മുട്ടയില്‍ മുക്കി





 ബ്രഡ് ക്രം സില്‍ മുക്കി വെക്കുക.










 നല്ലവണ്ണം ചൂടായ  ഓയില്‍ പൊരിചെടുക്കുക.











Wednesday 7 July 2010

ചേന തോരന്‍

ചേന-1/4കിലോ

ചെറിയ ഉള്ളി-8

വേപ്പില

വറ്റല്‍ മുളക്-4

ഉപ്പ്

വെളിച്ചണ്ണ

മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

പചമുളക്-2

കട്ക്

പാചകരീതി:

ചേന+മഞ്ഞള്‍പൊടി+ഉപ്പ്+പചമുളക്  അലപം വെള്ളം എന്നിവ ചേര്‍ത്ത് നല്ലവണ്ണം വേവിക്കുക.

ചെറിയ ഉള്ളി+വറ്റല്‍ മുളക് നല്ലവണ്ണം അരക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതില്‍ കട്ക്‍+വറ്റല്‍ മുളക്+വേപ്പില എന്നിവ ചേര്‍ത്ത് ചേന വേവിച്ചതിലേക്ക് ഒഴിക്കുക.

Sambar

സവാള-1


തക്കാളി-1


പരിപ്പ്-1/2കപ്പ്


കുബളങ്ങ-1 പീസ്


മത്ത-1പീസ്


വെണ്ട-4


ഉരുളന്‍ കിഴങ്ങ്-1


മുരിങ്ങ കായ-1-2


പച്ചക്കായ-1


വഴുതനങ്ങ-2


മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍


തേങ്ങ-1/2കപ്പ്


വേപ്പില


ഉപ്പ്


മല്ലിപൊടി-11/2റ്റീസ്പൂണ്‍


മുളക്പൊടി-1റ്റീസ്പൂണ്‍


കായം -1 പിഞ്ച്


പുളി വെള്ളം -1/4 കപ്പ്


ഉലുവ-1/2റ്റീസ്പൂണ്‍


കട്ക്


ജീരകം


വെളിച്ചണ്ണ


മല്ലിയില


വറ്റല്‍ മുളക്-2


പാചകരീതി:


തേങ്ങ+ നല്ലജീരകം+വേപ്പില+നന്നായി വറുക്കുക.


BROWN നിറമായാല്‍ മല്ലിപൊടി ചേര്‍ത്ത് വറുക്കുക.


ചൂടാറിയാല്‍ അല്പം വെള്ളവും ചേര്‍ത്ത് പെയ്സ്റ്റ് രൂപത്തില്‍ 
അരചെടുക്കുക.


ഒരു പാത്രതില്‍ പരിപ്പ്+മഞ്ഞള്‍പൊടി+ഉപ്പ്+സവാള+തക്കാളി+പചമുളക് 
നല്ലവണ്ണം വേവിക്കുക.


ഇതിലേക്ക് വെണ്ട,വഴുതനങ്ങയും അല്ലാത്ത എല്ലാ പചകറികളും ഇട്ടു 
വേവിക്കുക.


ഒരു പാത്രത്തില്‍ പുളി വെള്ളം+കായം ചേര്‍ത്ത് വെക്കുകം


ഇത് സാബാറില്‍ ചേര്‍ക്കുക.


ഇതിലേക്ക് തേങ്ങ പെയ്സ്റ്റ് വെണ്ട വഴുതനങ്ങ ചേര്‍ത്ത് 10 മിനിറ്റ് വെക്കുക.


ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് കട്ക് +വേപ്പില +വറ്റല്‍ മുളക് ഇടുക


ഇത് സാബാരിലേക്ക് ഒഴിക്കുക.


അല്പം മല്ലിയില വിതറുക.

Tuesday 6 July 2010

Ayala Fish Coconut Curry

അയല-4

തേങ്ങ-1/4കപ്പ്

മുളക് പൊടി-11/2റ്റീസ്പൂണ്‍

മഞ്ഞള്‍ പൊടി-1/2റ്റീസ്പൂണ്‍

മല്ലി പൊടി-11/2റ്റീസ്പൂണ്‍

തക്കാളി-1

പചമുളക്-2

വേപ്പില

ഉപ്പ്

ചെറിയ ഉള്ളി-5

വെളിചണ്ണ-2റ്റീസ്പൂണ്‍

പുളി പിഴിഞ്ഞത്-1/4 കപ്പ്

പാചകരീതി:

മിക്സിയില്‍ തേങ്ങ+മുളക്പൊടി+മഞ്ഞള്‍പൊടി+മല്ലിപൊടി നല്ലവണ്ണം
അരചെടുക്കുക.

ഒരു പാത്രത്തിലേക്ക് അരച്ച കൂട്ട് ഒഴിക്കുക.

ഇതിലേക്ക് തക്കാളി+പചമുളക്+പുളി വെള്ളം+ഉപ്പ്+അല്പം വെള്ളം+ വേപ്പില എന്നിവ ഇട്ടു നല്ലവണ്ണം ഇളക്കി തിളപ്പിക്കുക.

കുറുകി വന്നാല്‍ അതിലേക്ക് മീന്‍ ചേര്‍ക്കുക.

കറി നന്നായി കുറുകി വന്നാല്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി+വേപ്പില  എന്നിവ  ചേര്‍ക്കുക.

സ്വാദിഷ്ട്ട മായ മീന്‍ കറി റെഡി.



Chena pachadi/kootukari

ചേന-1/2കിലോ

മ്ഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍

ഉപ്പ്

പചമുളക്-2

തേങ്ങ-1/2കപ്പ്

ചെറിയ ഉള്ളി-5

ജീരകം പൊടിച്ചത്-1/2റ്റീസ്പൂണ്‍

കടുക്-1/2റ്റീസ്പൂണ്‍

വേപ്പില

വെളിച്ചണ്ണ

പാചകരീതി:

കുക്കറില്‍ ചേന +ഉപ്പ്+ജീരകം പൊടി+മഞ്ഞള്‍പൊടി  അലപം വെള്ളവും
ചേര്‍ത്ത് നന്നായി വേവിക്കുക,(4 വിസില്‍).



മിക്സിയില്‍ തേങ്ങ+ചെറിയ ഉള്ളി+പചമുളക്+വെള്ളം 2 റ്റീസ്പൂണ്‍ ചേര്‍ത്ത് പെയ്സ്റ്റ് രൂപത്തില്‍ അരക്കുക.



ചേന വെന്ദു കഴിഞ്ഞാല്‍ നല്ലവണ്ണം ഉടക്കുക.


ഇതിലേക്ക് തേങ്ങ പെയ്സ്റ്റ് ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.





ഇതു 5 മിനിറ്റ് അടുപ്പില്‍ വെക്കുക(തിള വരും ബോള്‍ gas off ചെയ്യുക).




ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കട്കിട്ടു പൊട്ടിക്കുക.





അല്പം വേപ്പിലയും ചേര്‍ക്കാം





ഇതു ചേന കൂട്ടിലേക്ക് ഒഴിക്കുക.






ചേന പച്ചടി റെഡി.