Wednesday, 26 May 2010

നൂലപ്പം With Greenpeace Curry

rice powder-1 കപ്പ്

വെള്ളം 3/4 ക്പ്പ്

ഉപ്പ്

പാചകരീതി:

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.

അതിലേക്ക് ഉപ്പ് ഇട്ടു തിളക്കും ബോള്‍ പൊടിയിട്ടു മിക്സ് ചെയ്യുക(വാട്ടുക)

അല്പം വെള്ളം കൈയില്‍ തടവി പൊടി നന്നായി കുഴച്ച് എടുക്കുക.

ഇതു നൂലപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ നിറച്ച് press ചെയ്തു ഇറ്റ്ലി ഉണ്ടാക്കുന്ന

പാത്രത്തില്‍ വെച്ച് വേവിക്കുക.

Custard

പാല്‍-1 കപ്പ്

custard powder-2റ്റീസ്പൂണ്‍

പഞ്ചസാര-4-5റ്റീസ്പൂണ്‍

മുട്ട-2

പാചകരീതി:

ഒരു പാത്രത്തില്‍ അല്പം പാലെടുത്ത് അതില്‍ custard powder mix ചെയ്യുക.

ബാക്കിയുള്ള പാലില്‍ ഈ കൂട്ട് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് മുട്ട+പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.

ഈ കൂട്ട് അടുപ്പില്‍ വെച്ച് നന്നായി കുറുക്കി എടുക്കുക. 

തണുപ്പിച്ച് കഴിക്കുക.

Liver Roast

Liver-1/2 കിലോ

ചെറിയ ഉള്ളി-10-15

തക്കാളി-1 വലുത്

ഇഞ്ചി,വെളുത്തുള്ളി-1:1റ്റീസ്പൂണ്‍

ഗരം മസാല-1റ്റീസ്പൂണ്‍

കുരുമുളക് പൊടി-11/2/2റ്റീസ്പൂണ്‍

മുളക്പൊടി-1റ്റീസ്പൂണ്‍

വറ്റല്‍ മുളക്-4-5

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

വേപ്പില

വെളിച്ചണ്ണ-2റ്റീസ്പൂണ്‍

ഉപ്പ്

മല്ലിയില


പാചകരീതി:

ചെറിയ ഉള്ളി+വറ്റല്‍ മുളക് അരചെടുക്കുക.

ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് അരച്ച് എടുത്ത് കൂട്ട് ഇട്ടു
നന്നായി വഴറ്റുക.

ഇതിലേക്ക് ബാക്കി ചേരുവ ചേര്‍ത്ത് നന്നായി ഇളക്കുക.

liver നന്നായി വേവിക്കുക.

നന്നായി കുറുകി വന്നാല്‍ അടുപ്പില്‍ നിന്നും മാറ്റി വേപ്പിലയും മല്ലിയിലയും
ഇട്ടു വിളംബാം.

ഇതു വളരെ എരിവുള്ള ഒരു ഐറ്റമാണ്.