ചെമ്മീന്‍ 1/2കിലോ
ബസ് മതി അരി-2 ക്ലാസ്
സവാള-6
തക്കാളി-3 വലുത്
പചമുളക്-3-4
ഇഞ്ചി,വെളുത്തുള്ളി-2 റ്റീസ്പൂണ്‍
തൈര്-2റ്റീസ്പൂണ്‍
ഗരം മസാല-11/2റ്റീസ്പൂണ്‍
മുളക്പൊടി-1റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി-1/2റ്റീസ്പൂണ്‍
ഉപ്പ്
നെയ്യ്
ഓയില്‍
മല്ലിയില
കേരറ്റ്-1
ഗ്രീന്‍ പീസ്-10
ലെമണ്‍ ജൂസ്-2
പാചകരീതി:
ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അല്പം സവാള ഇട്ടു Brown നിറമാക്കുന്നതു വരെ വഴറ്റുക.
ഇതിലേക്ക് അല്പം നട്ട്സ് ഇട്ടു വഴറ്റുക.
ഇതു നെയ്യില്‍ നിന്നും മാറ്റി വെക്കുക.
ചെമ്മീന്‍ നല്ലവണ്ണം കഴുകി വെക്കുക.
ചെമ്മീന്‍+മഞ്ഞള്‍പൊടി+മുളക്പൊടി+ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് വെക്കുക.
ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം ഓയില്‍ ഒഴിച്ച് മീന്‍ 3/4 ഫ്രൈ ചെയ്യുക.
ഒരു പാനില്‍ അല്പം ഓയില്‍+നെയ്യ്+സവാള ഇട്ടു നല്ലവണ്ണം വഴറ്റുക.
brown നിറമായാല്‍ അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പചമുളക് പെയ്സ്റ്റ് ചേര്‍ക്കുക.
എണ്ണ പിരിഞ്ഞു വരും ബോള്‍ അതിലേക്ക് തക്കാളി ഇട്ടു പെയ്സ്റ്റ് രൂപത്തിലാക്കുക.
+ഉപ്പ്+ഗരം മസാല+മല്ലിയില +തൈര്+ഇട്ടു വഴറ്റുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീന്‍ ഇട്ടു 5 മിനിറ്റ് മൂടി വെക്കുക.
Rice:
ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിക്കുക.
ഇതിലേക്ക് കേരറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇടുക
+ഗ്രീന്‍ പീസ്+ഗരം മസാല+ഉപ്പ്+മല്ലിയില ഇട്ടു വെള്ളം തിളക്കുംബോള്‍ അരി ഇട്ടു വേവിക്കുക.
3/4 വേവില്‍ ഊറ്റി വെക്കുക.
Dum:
ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് ആദ്യം ചെമ്മീന്‍ മസാല ഇടുക.
ഇതിനു മുകളിലായി അല്പം Rice ഇട്ടു അതിനു മുകളില്‍ അല്പം ലെമണ്‍ ജൂസ് ഒഴിച്ച് അല്പം ഗരം മസാലയും ചേര്‍ക്കുക.
ഇതു പോലെ ബാക്കി മസാലയും ചോറും ഇടുക.
ഇതിനു മുകളില്‍ അല്പം മല്ലിയില വിതറാം.
ഒരു മൂടി കൊണ്ട് മൂടി വെക്കുകയോ അല്ലങ്കില്‍ ഫോയില്‍ പെപ്പര്‍ കൊണ്ട് മുകള്‍ ബാഗം മൂടുകയോ ചെയ്യാം
10 മിനിറ്റിനു ശേഷം വിളംബാം.
മുകളില്‍ സവാള,നട്ട്സ് വറുത്തതും ഇട്ടു വിളംബാം.
No comments:
Post a Comment