Monday 19 July 2010

Uluva Vilayichadu

ഉലുവ  ആരോഗ്യത്തിന് വളരെ നല്ലതാകുന്നു.പ്രതേകിച്ചും സ്ത്രീകള്‍ക്ക്....
ചൂടില്‍ നിന്നും രക്ഷ കിട്ടുവാനും ഉലുവ സഹായിക്കുന്നു......ഉലുവ പിഴിഞ്ഞും കുടിക്കുന്നവരുണ്ട്..... നിങ്ങള്‍ ഇതു പരീക്ഷിച്ചു നോക്കുക.. വളരെ എളുപ്പവും വളരെ നല്ല  ഒരു മരുന്നു മാകുന്നു....

ഉലുവ-1/4 കിലോ

തേങ്ങയുടെ പാല്‍-4

ശര്‍ക്കര-5-6 വലുത്

അരി പൊടി-1/2ക്ലാസ്സ്

പാചകരീതി:

ഉലുവ 1 ദിവസം മുഴുവന്‍ വെള്ളത്തില്‍ ഇട്ടു വെക്കുക.

നല്ലവണ്ണം വേവിക്കുക.

ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കുക.

നല്ലവണ്ണം വെന്ദ് വന്നാല്‍ അതിലേക്ക് 4 തേങ്ങയുടെ പാല്‍ ചേര്‍ത്ത് ചെറിയ
തീയില്‍ ഇളക്കി കുറിക്കി എടുക്കുക.

നല്ലവണ്ണം കുറുകി വരുംബോള്‍ അതിലേക്ക് അരി പൊടി അല്പം വെള്ളത്തില്‍ കലക്കി ഒഴിക്കുക.

നല്ലവണ്ണം മിക്സ് ചെയ്യുക.



No comments:

Post a Comment